തിരക്കേറിയ ട്രാഫിക് ജംക്ഷൻ.
അയാൾ അവിടെ ഒരു പോസ്റ്റിന്റെ താഴെ സ്ഥലം പിടിച്ചു.
സമയം 9 മണി.സൂര്യൻ ഒരു പക പോകലിനു തയാറായി പുറത്തേക്കിറങ്ങി.
അപ്പോഴാണ് അയാൾ അവളെ കാണുന്നത്. തല ചരിച്ചു പിടിച്ചിട്ടാണ് നടത്തം.
നീണ്ട ഇസ്തിരി ഇട്ട മുടി ഒരു ചൂലിന്റെ അറ്റത്തെ ഓർമിപ്പിച്ചു . ഒരു മഞ്ഞ വട്ടം മുടിയുടെ ഇടയിൽ നിന്ന് പുറത്തേക്കു പൊന്തി നിന്ന്, ഓ , ലോലാക്ക് അയാൾ ചിരിച്ചു.
പച്ച ഉടുപ്പാണല്ലോ . പിന്നെ എന്തിനാണ് ഈ മഞ്ഞ ലോലാക്ക് ? ഇത്തിരി ബുദ്ധിമുട്ടിയിട്ടുണ്ടാവും ഇതിൽ കേറി പറ്റാൻ. ശരീരത്തെ ഇറുകി പിടിച്ചിരിക്കുന്ന ഉടുപ്പ് അയാൾ ഒന്ന് കൂടി നോക്കി.
കുട്ടി അയാളെ ശ്രദ്ധിച്ചതേയില്ല.ശ്രദ്ധിക്കാൻ മാത്രം തന്നിൽ എന്താണുള്ളത്?
ആ! ഒരു പത്തു കൊല്ലം മുന്നേ ആയിരുന്നെങ്കിൽ ഒരു പക്ഷെ അവൾ ഒന്ന് തിരിഞ്ഞു നോക്കിയെന്നെ .
അന്ന് അയാൾ ഒരു സംഭവം ആയിരുന്നു.
ചുരുണ്ട മുടി ക)ട്ടിൽ പറത്തി. ചെക് ഷർട്ട്, മാച്ചിങ് ട്രൗസേഴ്‌സ്, ലേറ്റസ്റ്റ് ഫാഷൻ, ഷൂസ്, പെർഫ്യൂം, എല്ലാം കൊണ്ടും താൻ ഒരു സംഭവമായിരുന്നു.
അത് അന്ന്. ഇത് ഇന്ന്.
One response to “സംഭവിക്കാത്ത കഥ”
ഇത് കലക്കി! സംഭവിക്കാത്ത കഥയാണെന്ന് മനസ്സിലായി … പക്ഷേ ഈ തലക്കെട്ട് ഗംഭീരം എന്ന് പറയാതെ വയ്യ!
LikeLiked by 1 person