മാപ്പു
നിന്റെ രാജ്യത്തിൽ വന്നു
നിന്റെ സ്വന്തം വീട്ടിൽ നിന്ന് കൊണ്ട്
ഇന്ന് ഞാൻ നിന്റെ അജ്ഞാനത്തെ അപഹസിച്ചെങ്കിൽ
മാപ്പു ചോദിക്കുന്നു ഞാൻ
നിന്റെ സ്വപ്നമായ നിന്റെ സ്വന്തമായ
നിന്റെ എല്ലാമെല്ലാമായ നിന്റെ ഭാഷയിൽ
കാൽ കാശിനു വിവരമില്ലാത്ത ഞാൻ
എന്റെ വിവേക ശൂന്യതയാൽ നിന്നെ വേദനിപ്പിച്ചുവെങ്കിൽ
എന്റെ അജ്ഞാനത്തെ നീ ക്ഷമിച്ചു
എന്റെ ആംഗലേയത്തെ നീ സഹിച്ചു
എന്നിട്ടും നിന്നോട് ഞാൻ ചെയ്തത്
ക്രുരതയാണ്
ഇന്ന് ഞാൻ നിന്നോട് ആംഗലേയത്തിൽ
സംവദിക്കാൻ
തന്ടെ സഹപാഠികളുടെ മുന്നിൽ
നിർബന്ധിച്ചപ്പോൾ
എന്റെ രാജ്യത്തു എന്റെ അമ്മയായ
എന്റെ സ്വന്തമായ എന്റെ ഭാഷക്ക്
ഒരു സ്ഥാനവുമില്ലേ എന്ന് നീ
നിശബ്ദനായി എന്നോട് ചോദിച്ചപ്പോൾ
തേങ്ങി പോയി എന്റെ മനസ്സ്
സ്വന്തമായ മലയാളത്തെ സ്വന്തമാക്കാൻ
സാധിക്കാത്ത ഞാൻ
എ ബി സി ഡി യുടെ ധാർഷ്ട്യത്തിൽ ,മൗഢ്യത്തിൽ
നിന്നെ , നിന്റെ സ്വാഭിമാനത്തെ
നോവിച്ചുവെങ്കിൽ മാപ്പു
മക്കയോളയുടെ വിജയമാണിത്
എന്റെ, നിന്റെ ഈ ഭാരതത്തിന്റെ പരാജയവും!
Ps: The regret of a English teacher who never learned her mother tongue, Malayalam well enough, nor ever tried to learn or respect the languages of the places she stayed in as she should have, neither Hindi nor Kannada. Whither Indian regional languages?, when a student who is justly proud and knowledgeable of his/ her mother tongue is inadvertently made to feel ashamed of his/broken English.