മാറ്റം

നുറുങ്ങി നുറുങ്ങി എന്റെ മടിത്തട്ടിലേക്ക് വീണ നീലാകാശമേ
നിന്റെ നീലിമ എന്റെ സ്വപ്നങ്ങൾക്ക് ചിറകേകിയിരുന്ന കാലത്തു
നിന്റെ നീല നഭസ്സിന്റെ സന്തത സഹചാരിയായ എന്റെ സൂര്യൻ
നിന്റെ മുറിഞ്ഞ കോണുകളിൽ നിന്നുതിരുന്ന മനകണ്ണുനീര്തുള്ളികൾ
സമാഹരിച്ചു സ്വപ്ന കോട്ടകൾ നെയ്തിരുന്നു
അന്ന് നീയും ഞാനും ഒന്നായിരുന്നു
അന്ന് നിന്റെ സ്വപ്നങ്ങൾ എന്റേതുമായിരുന്നു
നീ എന്നിലും ഞാൻ നിന്നിലും പുഷ്പിച്ച ആ കാലം ഇന്നെനിക്കു ഓർമയില്ല
ഇന്ന് നിന്റെ കരിഞ്ഞ കണ്ണീര്തടങ്ങൾ എനിക്കൊന്നുമല്ല.ഇത് സത്യം.

Ps: ‘You are not what you create (read write), you are merely a conduit for forces beyond you that choose you for their furtherance’. I guess the author, Elizabeth Gilbert said something to this effect in her TED Talk. Well! does that absolve the writer of writing bad/good, perhaps not, perhaps yes? Who is to answer that?!

With much trepidation and much fear of disrespecting the chaste Malayalam, Dakshayani teacher taught me and I tried learning,I venture to express in a language I love and the audacity of age helps!

Advertisement
,

3 responses to “മാറ്റം”

%d bloggers like this: