ജീവിത യാത്ര

മെല്ലെ മെല്ലെ വേണം ഓരോ ജീവിതവും
കത്തിയമരുവാൻ
എങ്കിലേ ജീവാഗ്നി മുഴുവനായും
അവസാനിക്കുകയുള്ളു

അത് വരെ
സതോഷവും സമാധാനവും
ഒരു ചടങ്ങു മാത്രമാണ്
ഒരു ഞെട്ടലും
ഒരു നീർപ്പോടും

തപിക്കുന്ന ജീവൻ ആണത്രേ
സുഖിക്കുന്ന ആത്മാവ്
അതുകൊണ്ടായിരിക്കും
പുഞ്ചിരികൾ കോടി പോകുന്നത്

സഞ്ചരിക്കാൻ എത്ര വഴികൾ
എന്നിട്ടും എന്തിന്നു യാത്രികർ
സ്വയം ക്രുശിക്കപ്പെടാൻ തുനിയുന്നു
എന്തിനു കിട്ടാക്കനി തേടുന്നു

മുനയില്ലാ ചോദ്യമെന്നു കരുതരുത്
മുന കൊണ്ട് മുറിഞ്ഞ ഹൃദയമാണെന്നു അറിഞ്ഞാൽ മതി