ജീവിത യാത്ര

മെല്ലെ മെല്ലെ വേണം ഓരോ ജീവിതവും
കത്തിയമരുവാൻ
എങ്കിലേ ജീവാഗ്നി മുഴുവനായും
അവസാനിക്കുകയുള്ളു

അത് വരെ
സതോഷവും സമാധാനവും
ഒരു ചടങ്ങു മാത്രമാണ്
ഒരു ഞെട്ടലും
ഒരു നീർപ്പോടും

തപിക്കുന്ന ജീവൻ ആണത്രേ
സുഖിക്കുന്ന ആത്മാവ്
അതുകൊണ്ടായിരിക്കും
പുഞ്ചിരികൾ കോടി പോകുന്നത്

സഞ്ചരിക്കാൻ എത്ര വഴികൾ
എന്നിട്ടും എന്തിന്നു യാത്രികർ
സ്വയം ക്രുശിക്കപ്പെടാൻ തുനിയുന്നു
എന്തിനു കിട്ടാക്കനി തേടുന്നു

മുനയില്ലാ ചോദ്യമെന്നു കരുതരുത്
മുന കൊണ്ട് മുറിഞ്ഞ ഹൃദയമാണെന്നു അറിഞ്ഞാൽ മതി

Advertisement
,

6 responses to “ജീവിത യാത്ര”

  1. Thapikkunna Jeevanathre Sukhikkunna Athmavu…….The Aryan sage sat on the rock, meditating, braving the fiery sun and the merciless deluge. He conserved his thapa or internal heat for the deity who would appear someday. The burgeoning thapa emanating from his soul would rattle the heavenly slumber. The sage wanted to be enlightened. Enthinu kittakani thedunnu….because the treasure is wisdom. Great verses.

    Liked by 1 person

  2. വായിച്ചപ്പോൾ എന്തൊക്കെയോ ചോദ്യങ്ങൾ മനസ്സിലെത്തി പക്ഷേ മുറിവുണങ്ങാത്ത ഹൃദയത്തോട് ഒന്നും ചോദിക്കാൻ കഴിയുന്നില്ല.

    Liked by 1 person

%d bloggers like this: