കുത്തി കുറി

ചിലർ
അങ്ങിനെയാണ്
അവർ നമ്മളിൽ
വളരുന്നു

ഓർമകളിൽ
സ്വപ്നങ്ങളിൽ
ജീവിതം പ്രായത്തിന്റെ പടി കേറുമ്പോൾ
അവർ കു‌ടെ കയറുന്നു

ഒരു മിന്നലാട്ടം
ഒരു പുഞ്ചിരി
നിങ്ങളെ
അവരുടെ സാന്നിധ്യം അറിയിക്കുന്നു

കാലത്തിന്റെ പഴക്കം അവർക്കു മാത്രം
പുതുമയേകുന്നതെന്തുകൊണ്ടാണ്
ജീർണിച്ചു വീണു പോകേണ്ടത്
ശക്തിയോടെ വേരുറപ്പിക്കുന്നതു എന്ത് കൊണ്ടാണ്

മലവെള്ളം പോലെ ഇറങ്ങി വന്നു
പാടങ്ങൾ പൂഴ്ത്തി വയലുകളെ ആറാക്കി മാറ്റി
സ്നേഹം കൊണ്ട്
മനസ്സ് മൂടുന്നത് എന്തിനാണ്

ഞാൻ കണക്കപിള്ള അല്ലെന്നു ജീവിതം
കണക്കു ചോദിക്കാതെ വയ്യെന്ന് ഞാനും

Ps: What makes memories?