കുട്ടി കേട്ടുവോ രാമേട്ടൻ പറഞ്ഞത്
ഇല്ല എന്താ പറഞ്ഞതാവോ
ഇല്ലാത്തതുണ്ടാക്കാൻ നല്ല മിടുക്കാ അയാൾക്ക്
ഹും നീ അയാൾ പറഞ്ഞാൽ കേൾക്കില്ല അത്രേ
പിന്നെ വീട് മുഴുവൻ വീണു കിടക്കുന്ന മുടി ആണത്രെ
പിന്നെ
അയാൾ വന്നാൽ നീ എണീറ്റ് നിൽക്കില്ല ന്നു
ചായ കൂടി ചോദിക്കാറില്ല അത്രേ
ഓ
പിന്നെ
നിങ്ങൾ ചോദിച്ചോ ചേച്ചി അയാൾ എന്ത് കുന്തമാണു ചെയ്തിരുന്നതെന്ന്
ഇല്ല അതിപ്പോ
ഞാനെന്തു ചോദിക്കാന് മോളെ
നിങ്ങടെ ജീവിതം
പിന്നെ ഇത്ര നേരം ഇച്ചേച്ചി എന്താ എന്നോട് പറഞ്ഞോടിരുന്നത്
അല്ല എന്തിനാണ് ന്നു
ഒന്ന് പോയ്യെ ചേച്ചി
സ്വന്തം കാര്യം നോക്കി നടക്കു
ഒരു സമാജ സേവാ വന്നിരിക്കുന്നു