അച്ഛനും കുട്ടിയും

കുട്ടി വല്ലാതെ വിഷമിച്ചു
എന്തായിരിക്കണം അച്ഛന്റെ സ്ഥിതി
എന്തിനാണ് അയാൾ അങ്ങിനെ ചെയ്തത്
അല്ല
പെട്ടെന്നിങ്ങനെ മാറാൻ എന്തുണ്ടായി
അവൾ ആലോചിച്ചു
അച്ഛൻ അടുത്ത് ഉണ്ടായിരുന്നെഗില്ലെന്നു
ആരാണ് ആഗ്രഹിക്കാത്തത്
‘അമ്മ ഉണ്ട്
മിടുക്കിയാണ്
കാര്യങ്ങൾ നോക്കുന്നുണ്ട്
പലപ്പോഴും പല വിധ ത്യാഗങ്ങളും
സഹിച്ചിട്ടാണ് തന്നെ ഈ നിലക്ക്
ആക്കിയത്
എങ്കിലും അച്ഛൻ
കുട്ടിയുടെ മനസ്സ് തേങ്ങി
ഒരു കുട്ടിക്ക് ഒരു അച്ഛൻ വേണ്ടേ
അല്ല വേണ്ടേ
എത്ര വലുതായാലും
അതിനു ആർക്കു പകരക്കാരനാവാൻ സാധിക്കും
എന്ത് ചെയ്യുന്നു ആവൊ
എങ്ങിനെ ഉണ്ടോ ആവൊ
ഭക്ഷണം കഴിക്കുണ്ട് ആവൊ
അല്ല സുഖമാണോ ആവൊ
ഒരു പാട് ചോദ്യങ്ങൾ അവളെ വഴറ്റി
പാവം കുട്ടി
തകരുന്ന കുടുംബങ്ങളുടെ നിശബ്ദ രക്തസാക്ഷികളാണ് കുട്ടികൾ

Advertisement

%d bloggers like this: