ഹും എന്ന സമ്മതം

ഇച്ചേച്ചി ക്കു പ്രാന്തായോ?
കുട്ടൻ ചോദിച്ചു.
ഇല്ല എന്താ നിനക്കെങ്ങനെ തോന്നാൻ?
അല്ല, ഇനിയൊപ്പോ ഇച്ചേച്ചിയെ കെട്ടാൻ ആരു വരും എന്ന്നാണ് വിചാരം
വല്ല ഹീറോ വരും എന്നാണോ
എന്ന് ഞാൻ പറഞ്ഞില്ലല്ലോ കുട്ടാ
എന്നാലും ആ വന്ന പാർട്ടിയുണ്ടല്ലോ
അത്ര മോശം തോന്നിയില്ല എനിക്ക്
നിനക്കല്ലലോ മോനെ കല്യാണം
ഞാൻ പറയുന്നത് കേക്ക്
ഇച്ചേച്ചി ഇത് മതി എന്ന് പറ
അച്ഛനും വലിയച്ഛനും അമ്മയ്ക്കും ഒക്കെ സന്തോഷമാകും
എനിക്ക് ദുഃഖം അത് നിനക്ക് പ്രശ്നമില്ല അല്ലെ ചെക്കാ
അല്ല ഇച്ചേച്ചി കേക്ക്
അവര് മുന്തിയ പാർട്ടിയാണ്
പിന്നെ ഒറ്റ മോൻ
സ്വത്തൊക്കെ ഇച്ചേച്ചിക്കു തന്നെയല്ലേ
ഡാ എനിക്ക് ഇനിയും പഠിക്കണം
അതെന്താ ആർക്കും മനസ്സിലാവാത്തത്
വട്ടു കേസ് ഇച്ചേച്ചി നിങ്ങള്
അല്ല പഠിച്ചു പഠിച്ചു എന്താക്കാനാ
അവർക്കു സ്വത്തുണ്ട്
ചെക്കന് ജോലിയുണ്ട്
പിന്നെ ഇച്ചേച്ചി പരസുഖമായി ഇരിക്കാമല്ലോ
ഒരു പണിയും ചെയ്യണ്ട
പിന്നെ അച്ഛന്റെ മുഖം കണ്ടോ പാവം ഒന്നും കഴിച്ചിട്ടില്ല
അതിനു ഞാൻ എന്ത് ചെയ്തു
പിന്നെ ഇച്ചേച്ചി അല്ലെ ആ ന്നു പറയാത്തത്
നല്ല പൊരുത്തമാണത്രെ ജാതകത്തിന്
പൊന്നു ചേച്ചി അല്ലെ
ചെക്കന് എന്റെ മുറി വേണമല്ലേ
അതിനാ ഇത്ര തിടുക്കം നിനക്ക്
ഞാൻ പോയിട്ട് വേണമല്ലോ
അവനു സുഖിക്കാൻ
മുറി വേണം എന്ന് ഉണ്ട് പക്ഷെ ഇച്ചേച്ചിയുടെ നല്ലതു കൂടി വിചാരിച്ചാണ് ഞാൻ പറയുന്നത്
പഠിപ്പിക്കാൻ അവര് തയ്യാറാണത്രേ
ഹും
ചെക്കന് വട്ടാ കാര്യം നടക്കാൻ കഴുത കാലും പിടിക്കും ന്നു നീ കേട്ടിട്ടില്ലേ
ഇച്ചേച്ചി, ഇത്തിരി പഴഞ്ചൻ ടൈപ്പ് ആണേലും ഒരു മര്യാദ ഉണ്ട് ട്ടോ
പിന്നെ ഇച്ചേച്ചി മിടുക്കി അല്ലെ എനിക്കറിയാം നന്നായി വളച്ചെടുത്തോളും ന്നു
നീ വല്യ വക്കാലത്താണല്ലോ
നിനക്ക് വല്യ ലാഭം ഉള്ള പോലെ ആണ് നിന്റെ വർത്തമാനം
ദാ ‘അമ്മ വരുന്നുണ്ട്
ഞാൻ ഒന്നും പറയുന്നില്ല
സതി, എന്റെ മോളെ എനിക്കറിയാം
അവള് അവളുടെ അമ്മയെ വിഷമിപ്പിക്കില്ല
ഹും
ദാ മോള് സമ്മതം പറഞ്ഞു ട്ടോ
അവരെ വിളിച്ചു പറഞ്ഞോളു
മിടുക്കി അല്ലെ എന്റെ പൊന്നിന്കുടമല്ലേ
അമ്മെ ഞാൻ എന്ത് പറഞ്ഞു എന്നാ
കുട്ടി പറഞ്ഞതൊക്കെ എനിക്ക് മനസ്സിലായി
ദൈവത്തിന്റെ കൃപ അല്ലാതെന്തു പറയാനാ


One response to “ഹും എന്ന സമ്മതം”

%d bloggers like this: