അല്ല മാഷെ, രമേടത്തി ഒന്ന് നിറുത്തി പറഞ്ഞു, ഞാൻ പറഞ്ഞില്ല ന്നു വേണ്ട
ഓരോത്തര് അനുഭവസ്ഥര് പറഞ്ഞതാണ് ട്ടാ
മാഷ്ന്നു മുണ്ടു മടക്കി കുത്തി
ഒന്ന് സിഗരറ്റ് നീട്ടി വലിച്ചു
മെല്ലെ തലയാട്ടി
അല്ല തല ആറ്റാണ്ടിരിക്കാൻ പറ്റില്ല
രമ ഏതാ ആള്
ഹും
പണ്ട് അവള് അമ്പലാകുന്നിന്റെ മോളീന്ന് തള്ളിയിട്ടത്
ഓർമയുണ്ട്
അയാൾ തന്ടെ പുറകു വശം മെല്ലെ തടവി
തൊട്ടാൽ ഇപ്പോഴും വേദനിക്കും
എന്റെ പൊന്നെ
അവള് ആ മൂദേവി ഒറ്റക്ക യാത്ര
ഇന്നാള് പോന്ന കണ്ടു ചെയ്യും പൂശിയ ചുണ്ടും
പൌഡർ ഇട്ടു വെളുപ്പിച്ച ഒരു സ്കിന്നും
എന്തൊക്കെയാ നാട്ടില് വർത്തമാനം അറിയോ മാഷ്ക്ക്
ഞാൻ പറയട്ടെ, മാഷ് ആ ട്യൂട്ടിഷൻ ഒന്ന് നിറുത്തിയേക്കു
ആ തള്ളേടെ കൊച്ചല്ലേ അതിന്റെ കയ്യിലിരുപ്പ് ആർക്കറിയാം
മാഷ് ഹും എന്ന് തലയാട്ടി
ഇന്ന ഞാൻ അങ്ങട് നടക്കട്ടെ ശരി
കാർത്യാനിയുടെ വിഷമം അയാൾക്ക് അറിയാം. വീട് നടത്താൻ ആ സ്ത്രീ പരക്കം പായുന്നത് പല തവണ അയാളെ വേദനിപ്പിച്ചിട്ടുണ്ട്
പഠിക്കുന്ന കാലത്തു മിടുക്കി ആയിരുന്നു കാർത്യാനയി എത്ര പേരാ അവളുടെ പിന്നാലെ തെര പാര നടന്നത്, താനും പലപ്പോഴും
അയാൾ അറിയാതെ ചിരിച്ചു പോയി
പിന്നെ രമേടത്തി ആള് ഇത്തിരി ഇമ്പോര്ടന്റ്റ് ആണ് എങ്കിലും ആ റ്റിയൂഷന് അത് താൻ നിര്ത്താന് ഉദ്ദേശിക്കുന്നില്ല
സിഗരറ്റ് കുട്ടി താഴെ ഇട്ടു ഒന്ന് ചവിട്ടി കൂട്ടി അയാൾ തീരുമാനിച്ചു
അത് വേണ്ട
അതിനു തനിക്കു കഴിയില്ല
ആ കൊച്ചു പഠിക്കട്ടെ
ഞാൻ പഠിപ്പിക്കും
നയാ പൈസ വാങ്ങാതെ
നോക്കട്ടെ ആര് തടുക്കും ന്നു
മാഷേ എന്താ ഒരു ആലോചന, കീർത്തി ചോദിച്ചു?
പഴയ പ്രേമമെന്തോ ആന്നോ, അല്ല ആ സ്വകാര്യ ചിരി കണ്ടിട്ട് ചോദിച്ചതാ
ദാ ചായ