രണ്ടു വാക്ക്

രണ്ടു വാക്ക്
വാക്കൊന്നു പറയാൻ
വാക്കൊന്നു കേൾക്കാൻ
കാലങ്ങൾ ആയി
കാത്തിരുന്ന് അവൾ
എന്തായിരിക്കും
ആ വാക്ക്
ആലോചിച്ചു വിശർത്തു
ആധി പൂണ്ടു അവശയായി
ആകെ പാരവശ്യം
ആരോട് ചോദിക്കും
എങ്കിലും കേൾക്കാൻ
വല്ലാത്ത അക്ഷമ
എന്തായിരിക്കും
ആ വാക്ക്
ഹും
എന്നോ
ഹുഹും
എന്നോ
പുഞ്ചിരി
ഇത്തിരി മങ്ങിയതായി
തോന്നി അയാൾക്ക്‌
അസ്തമിക്കുന്ന സൂര്യൻ
ഒന്നുഉർജ്ജിച്ചു തിളങ്ങുന്ന പോലെ
അവൾ ചിരിച്ചു
അയാളും
നാളെ കാണാം
അതെ
അപ്പൊ ശരി
അങ്ങനെയാവട്ടെ
ചില ദൂരങ്ങൾ
സമയത്തിനും
കാലത്തിനും
അതീതമാണ്
എങ്കിലും
നാളെയെ കുറിച്ച്
ആർക്കാണ് ഉറപ്പുള്ളത്
വിധി എന്തുമാകട്ടെ
സ്വപ്നങ്ങൾ നെയ്യാൻ
വേറെ കൂടു തിരിയേണ്ടി വരുമോ

അതോ വ്യാമോഹം എന്ന പുച്ഛം അവളെ അലട്ടുമോ
ആർക്കറിയാം