തിരിച്ചറിവ്

എന്തിനീ തേങ്ങൽ
എന്തിനീ നീർച്ചാലുകൾ

എന്തിനീ നോവുകൾ
എന്തിനീ തേടൽ

ഈ കരുതലും
ഈ അപക്ഷതവും

ആര് നിൻ മന പൊയ്കയിൽ
ആര് നിൻ മന വിസ്മയത്തിൽ

ഏതു നിൻ സ്വപ്ന ഭൂമി
ഏതു നിൻ സമയ ചക്രം

ഏതു നിൻ സ്വപ്ന രാജ്യം
ആര് നിൻ സ്വപ്ന കാമുകൻ

എവിടെ നിൻ വീഥികൾ
എവിടെ നിൻ വഴിത്താരകൾ

ഒന്ന് നിന്ന് നീ ചിന്തിക്കുക
നിൻ ജീവിത സ്വപ്നം
നീ തന്നെയല്ലേ

ഓം ശാന്തി

One thought on “തിരിച്ചറിവ്”

  1. ചില വിഭ്രമാത്മക ചിന്തകൾ … വരികൾ ലളിതമാണ് പക്ഷേ വാക്കുകൾ പ്രാസമൊപ്പിക്കാൻ പെറുക്കി വച്ചതുപോലെ …. അപക്ഷതം മുഴച്ചു നിൽക്കുന്നു.

    Liked by 1 person

Comments are closed.