പുതിയ വർണങ്ങൾ

പറയാൻ ആഗ്രഹിച്ചതും
പറഞ്ഞതും രണ്ടായിരുന്നു

പറഞ്ഞൊപ്പിച്ചതൊന്നും
അയാൾ മനസ്സിലാക്കിയതുമില്ല

വാക്കുകൾക്കിടയിൽ
നീണ്ട നെടുവീർപ്പുകൾ
വരികൾക്കിടയിൽ
വറ്റാത്ത കണ്ണുനീർ ചാലുകൾ

കാലത്തിന്റെ അഹങ്കാരം
അവൾക്കു മനസ്സിലാക്കാൻ
കഴിയുമായിരുന്നില്ല
ഇന്നലെകൾ നാളെയെ
പിടിമുറുക്കിയിരിക്കെ

സമയം മറുമരുന്നാകുമെന്നു
അവൾക്കു വിശ്വസിക്കാൻ
വിഷമമായിരുന്നു
എങ്കിലും ചെറിയ തിരി നാളങ്ങൾ
ഒരു തരം പകയോടെ അവളിൽ
പൊട്ടിമുളച്ചു

മോഹമില്ലാത്ത മനുഷ്യനുണ്ടോ
സ്നേഹം ദാഹിക്കാത്ത ഹൃദയമുണ്ടോ
സമയം പതിയെ ചിരിച്ചു കാട്ടി
പുതിയ വർണങ്ങൾ പുതിയ കാലങ്ങൾ

Advertisement

2 responses to “പുതിയ വർണങ്ങൾ”

%d bloggers like this: