ചോദ്യോത്തരങ്ങൾ

ശിഥിലമെങ്കിലും
സ്വപ്നങ്ങൾ
സുന്ദരം തന്നെ

സത്യമെങ്കിലും
ജീവിതം
കയ്പ് നിറഞ്ഞതാകുന്നു

കണ്ണുനീരിൽ
ഒളിഞ്ഞിരിക്കുന്ന
കൊച്ചു പുഞ്ചിരികൾ
ആര് കാണാൻ

അകലങ്ങൾ
ജീവിത ബന്ധങ്ങളെ
കൂടുതൽ മുറുക്കുന്നത്
എന്ത് കൊണ്ടാണ്

സ്വയം അറിയാനുള്ള
പരക്കം പാച്ചലിൽ
മനുഷ്യൻ സ്വയം
മറക്കുന്നതെന്തു കൊണ്ടാണ്

ചോദ്യങ്ങളിൽ
ഒളിഞ്ഞിരിക്കുന്ന ഉത്തരങ്ങൾ