നിങ്ങൾ ഒരു നിലാപാടെടുക്കുന്നു
അത് നിങ്ങലുന്ടെ വ്യക്തിത്വത്തിന്റെ
ചൂണ്ടുപലക്കയാകുന്നു
നിങ്ങളുടെ ഗംബീരമായ
അഭിപ്രായത്തിന്റെ
ശാസ്ത്രിയത നിങ്ങള്ക്ക്
സന്തോഷം പകരുന്നു
(ഇച്ചിരി അഹങ്കാരവും!)
ആ നിലപാടിന്റെ വെളിച്ചത്തിൽ
ഒരു പാട് ചിന്തിച്ചും തല പുകച്ചും
വീണ്ടും നിങ്ങൾ ഒരു അഭിപ്രായം
രൂപപ്പെടുത്തുന്നു
നിങ്ങളുടെ ചിന്തകളും
നിങ്ങളുടെ അഭിപ്രായങ്ങളും
നിങ്ങളുടെ തടവറയാക്കുന്നു
കടന്നു പോകുന്ന കാലം
നിങ്ങള്ക്ക് ചുറ്റും
വന്മതിൽ കോട്ട കെട്ടുന്നു
ആരൊക്കെയോ അകലുന്നു
വേറെ ചിലർ അടുക്കുന്നു
നിങ്ങൾ അഭിപ്രായത്തിന്റെ
തലയനയ്‍യിൽ മുഖം പൂഴ്ത്തുന്നു
പടി കേറി വന്ന കാലം
നിങ്ങളോടു സത്യം പറയുന്നത്
വളരെ വൈക്കിയിട്ടാണ്
കാലടികൾ മാത്രം അകലെ
നിൽക്കുന്ന കാലൻ പരിഹസിക്കുന്നത്
നിങ്ങളെയാന്നെന്നു പോലും
മനസ്സില്ലാക്കാൻ കഴിയാതെ വരുന്നു
അപ്പോൾ പല പക്ഷങ്ങൾ
കേൾക്കുക ആയിരിന്നുല്ലേ
നല്ലതു എന്നോർക്കുമ്പോഴും
തിരിച്ചു പിടിക്കാൻ കഴിയാത്ത
എന്തൊക്കെയോ നഷ്ടപാടുകൾ
നിങ്ങളെ അലട്ടുന്നു
പുക മറകളും
വീഞ്ഞും
സുഹ്രദ ബന്ധങ്ങളും
അശ്വാസമേകുന്നു
PS:ആ ആർക്കറിയാം!