കൊച്ചു കൊച്ചു
അഭിപ്രായങ്ങൾ
മെല്ലെ മെല്ലെ
പുകച്ചും ഓമനിച്ചും
അയാൾ വളർത്തുകയായിരുന്നു
അതോ മറിച്ചോ?
കൊച്ചു കൊച്ചു ചിന്തകൾ
വലിയ വലിയ ചിലന്തി വലകൾ
ആയതു അയാൾ അറിഞ്ഞില്ല
കാലചക്രം തിരിഞ്ഞുകൊണ്ടിരിക്കെ
തന്ടെ ചിന്തകളുടെ
പിടിയിൽ താൻ ഞെരിയുന്നുണ്ടെന്നു
അയാൾ അറിഞ്ഞിരിക്കുമോ?