കാവ് പറഞ്ഞത്

കാവ് പറഞ്ഞത്

കാവാണ് ഞാൻ എന്നെ കാക്കണം നിങ്ങൾ
എന്റെ പുഞ്ചിരിയും സംഗീതവും കേൾക്കണം
നിങ്ങളൊന്നു വന്നെന്നെ കാണണം ഇടയ്ക്കിടെ
എന്റെ മർമരങ്ങൾക്കു കാതോർക്കണം

ഒന്നിടക്കിടെ എന്റെ വഴിയോർത്ത് ;
നിന്നെന്നെ കൺകുളിർക്കെ കാണേണം
എന്റെ ഹൃദയതാളമൊന്നു ശ്രവിച്ചും
പടുവൃക്ഷ തണലിലൊന്നു ചാഞ്ഞിരുന്നും

ഒരു പുല്കൊടിയെയൊന്നു തഴുകിയും
പാറി പറക്കും പൂമ്പാറ്റയെയൊന്നു മോഹിച്ചും
ഒന്നു നിൽക്കണം രണ്ടു നിമിഷമൊരു നേരം
ഒരു സർപ്പമവിടെയുണ്ടെങ്കി-
ലൊന്നു വന്ദിക്കേണം

ഇത്തിരി നേരം കാത്തു;
എൻ കുളത്തിലൊന്നെത്തിനോക്കി
ഒരു കൊച്ചു മുല്ലയെ
ഒന്നനുമോദിച്ചു വേണം
ഈവഴി പോകുവാൻ
കാത്തിരിക്കാം ഞാൻ
കാവാണ് ഞാൻ
എന്നെ കാക്കണം നിങ്ങൾ

Advertisement
,

%d bloggers like this: