ഉണ്ണിമായ

കള, പറിച്ചു മറ്റു ഉണ്ണി

എന്തിനാ?

അത് നിന്ടെ ചെടികളെ നശിപ്പിക്കും


അന്നോ, എന്നാലും , ഈ കളക്ക് ഒരു ഭംഗിയില്ലേ. നോക്ക് അത് പൂത്തിരിക്കുന്നു

ഡീ മണ്ടികാളി, പറഞ്ഞത് കേട്ടാൽ എന്തെങ്കിലും പറ്റുമോ നിനക്ക്?

എന്നാലും ഒരു ലോജിക് വേണ്ടേ അമ്മെ? പാവം കള, അതിനറിയോ, താൻ ഒന്നിന്നു൦ കൊള്ളില്ലന്ന്


എന്തൊരു കുട്ടിയാണിത്? എല്ലാത്തിനും വർത്തമാനം , തർക്കുത്തരം, എങ്ങനെയാ നീ ഒക്കെ ഒരു വീട്ടിൽ പോവുക? ഈശ്വര, ഇതിനെയൊക്കെ ആരെങ്കിലും കല്യാണം കഴിക്കോ?


വേണ്ട, എന്നെ ആരും കല്യാണം കഴിക്കണ്ട. അല്ല, ‘അമ്മ അല്ലെ പറയാ അച്ഛൻ മഹാ ദുഷ്ടനാണ് ന്നു
അമ്മക്ക് ഒന്നും ശരിക്കു വാങ്ങി തരില്ല, ആറു പിശുക്കന്ന് ന്നു … അപ്പൊ കല്യാണം കഴിച്ചിട്ട് അമ്മക്ക് എന്ത് കിട്ടി?


ഭഗവാനെ കാലം പോയ പോക്കേ ! കുട്ട്യോളോടൊന്നും സംസാരിക്കാൻ വയ്യ … എല്ലാത്തിനും ഒരു ന്യായീകരണം..


നീ ആ കള മാറ്റു, എന്നിട്ടു ആവാം വാക് തർക്കം.


പാവം കള നോക്ക് എന്ത് ഭംഗിയാണ് ഈ പൂവ്. ഞാൻ ആലോചിക്കായിരുന്നു, ഈ കള പോലെ അല്ലെ അമ്മെ സന്തോഷവും . തുടങ്ങിയാൽ എല്ലാ സ്ഥലത്തും പടരും അല്ലെ, അതൊടാനോ അമ്മെ എന്റെ കല്യാണത്തെ കുറിച്ച് പറഞ്ഞത്, എന്റെ സന്തോഷം ഇല്ല്യാണ്ടാവാൻ?


ഞാനൊന്നും പറഞ്ഞില്ലേ
പോയി ഹോം വർക്ക് ചെയ്യൂ , കഴുത ..ഇന്തെടെ സന്തതി തന്നെ ആണ്ണോ… അച്ഛൻ പെങ്ങളുടെ സ്വഭാവമാണ് ..പറഞ്ഞിട്ട് കാര്യമില്ല


‘അമ്മ തിടുക്കത്തിൽ അടുക്കളയിലേക്കു നടന്നു, ഉണ്ണിമായ , വീണ്ടും കളയോട് സംസാരം തുടർന്നു… നിനക്കും ജീവിക്കണ്ടേ, അല്ലെ ..സുന്ദരി കള !

Advertisement
%d bloggers like this: