കുഞ്ഞി പൂവ്

കുഞ്ഞി പൂവ്- short story

കുഞ്ഞി പൂവ്

ഉദ്യാന പാലകൻ തന്ടെ നീണ്ട ഇരുമ്പു കത്രിക പല വട്ടം ചലിപ്പിച്ചു. അരോചകമായ ആ ശബ്ദം കുഞ്ഞി പൂവിനെ ഭയപ്പെടുത്തി. അയാളുടെ നടന്നടുക്കുന്ന കാലൊച്ച അവളെ വിയർപ്പിലാഴ്ത്തി.

വരുന്നുണ്ട് ദുഷ്ടൻ, കുഞ്ഞി പൂവ് നെടുവീർപ്പിട്ടു.

കൂട്ടത്തിൽ ഉയരം കൂടിയ അവൾ സൂര്യനെ പ്രേമിച്ചു തുടങ്ങിയിരുന്നു. തന്ടെ നീണ്ട കഴുത്തു നീട്ടി അവൾ അവനെ നിർനിമിഷം നോക്കി കൊണ്ടിരിന്നു.

ഇടക്കെങ്കിലും ചുറ്റിനുമുള്ളവർ അവളെ കളിയാക്കാതിരുന്നില്ല . ഒരു മുടിഞ്ഞ പ്രേമം, പെണ്ണിന് പിരാന്താ. അല്ലെങ്കിൽ പിന്നെ അയാൾ നിന്നെ അങ്ങ് ദൂരെ നിന്ന് നോക്കിയിരിക്കുകയല്ലേ. വേറെ പണി ഒന്നും ഇല്ലല്ലോ മൂപ്പർക്ക്. എത്ര പൂക്കൾ, എത്ര കാടുകൾ, മഴ, മേഘം, ഭൂമി, എത്ര പ്രണയിനിമാർ , പിന്നെ എന്തൊക്കെ തിരക്കണയാൾക്കു , സ്വന്തം അവസ്ഥക്ക് നിരക്കണം പ്രേമം.

അവർ പുച്ഛിച്ചു, അല്ലാണ്ട്, വട്ടു അല്ലാതെന്താ.
കുഞ്ഞി പൂവ് ഒന്നിന്നും ചെവി കൊടുക്കാറില്ല.

വളരെ കാലത്തേ പ്രാർത്ഥനയും പ്രയത്നവും കൊണ്ട് ഉണ്ടായതാ താൻ . അത്ര മോശവമാവാൻ തരമില്ല അല്ലെ. അവൾ സമാധാനിച്ചു. പിന്നെ പ്രേമം അതൊരു തപസ്യയല്ലേ. ഇതുങ്ങൾക്കു എന്തറിയാണ്. പോട്ടെ അത്രേ വിവരമുള്ളു.

അല്ലെങ്കിലും നൈമിഷികമല്ലേ ഈ ജീവിതം. കരഞ്ഞു കൊണ്ടിരിക്കാനാണെങ്കിൽ പൂവായി ജനിച്ചിട്ടെന്തു കാര്യം അല്ലെ?

കാലൻ അടുത്തെത്തുന്നു എന്നാലും മോഹം വണ്ടായി പറക്കുന്നു ചുറ്റും, തന്ടെ നീണ്ട കഴുത്തിനെ തലോടിയ വണ്ടിനോടവൾ മുറുമുറുത്തു.


ആറ്റിട്യൂട് വേണം ആറ്റിട്യൂട് അല്ലാണ്ട് ഹ ഹ
കുഞ്ഞി പൂവ് തന്ടെ അഹങ്കാരത്തിനെ ഓർത്തു തല താഴ്ത്തി.

സൂര്യനോടായി അവൾ മൊഴിഞ്ഞു എല്ലാം നീയല്ലേ, ഞാൻ ആര്. നീയില്ലാതെ ഞാനെന്തു?

ഉദ്യാനപാലകൻ നടന്നടുത്തു. കളസം പിടിച്ചു വലിച്ചു നേരെയാക്കി ചിന്ത മഗ്നനായി നില കൊണ്ടു.

പൂക്കൾ ഒന്നടങ്കം വിയർത്തു കുളിച്ചു. ഇനി അസ്തമനം മാത്രം.

എല്ലാറ്റിനെയും വെട്ടിയും നുറുക്കിയും ശരിയാക്കാൻ എന്താണ് മനുഷ്യന് മാത്രം ഇത്ര ആക്രാന്തം, അവർ അമ്പരന്നു.

എന്തിനീ ദുർവാശി മനുഷ്യ, ജീവിച്ചോട്ടെ ഞങ്ങളും

ആര് കേൾക്കാൻ ?

ചലിക്കുന്ന കത്രിക പല രക്ത സാക്ഷികളെയും സൃഷ്ടിച്ചു. ചിതറി കിടക്കുന്ന ഒരു കുന്നു പൂ തലകൾ.

അശ്രദ്ദയോടെ ഉദ്യാനപാലകൻ കാൽ കൊണ്ട് അവയെ എടുത്തു മാറ്റി, മുന്നോട്ടു നടന്നു, പെട്ടെന്നുയർന്ന പൊടി പടലം അയാളെ അലട്ടി. കത്രിക മടക്കി അയാൾ നിവര്ന്നു നിന്നു.

ദൂരെ നിന്ന് സൂര്യൻ ഒന്ന് പുഞ്ചിരിച്ചു. ഉദ്യാനപാലകൻ തിരിഞ്ഞു നടന്നു. കുളിർ കാറ്റ് ഒരു നോവും ഒരു സ്വാന്തനവും ആയി വീണ്ടും വീശി.

rakthasakhshikkal

2 thoughts on “കുഞ്ഞി പൂവ്”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.