Ramya-man of the match

R

രമ്യ കുട്ടികാലം തൊട്ടു തന്നെ കായികാഭ്യാസി ആയിരുന്നു. വലിയേട്ടൻ ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടാണ് അവൾ വളർന്നത്. അത് കൊണ്ട് തന്നെ അത്യാവശ്യം ബാറ്റിങ്ങും ബൗളിങ്ങും അവൾക്കും അറിയാം . വലിയേട്ടൻ അവളെ ക്യാപ്റ്റൻ എന്നാണ് വിളിക്കാറ്. വാശി കേറിയാൽ അവൾ നല്ല സിക്സിർ ഒക്കെ വലിച്ചു കീറുമായിരുന്നു. എന്നാലും ‘അമ്മ ഇപ്പോഴും നല്ല ചീത്ത പറയും പിന്നെ ചേച്ചിയും . ഡെയ്ച്ചിക്കു അവളുടെ കളി തീരെ പിടിക്കാറില്ല. എന്താ അമ്മക്കെങ്കിലും പറഞ്ഞൂടെ എന്ന് ചോദിച്ചു ബഹളമാണ്. ആൾക്ക് ഒരു വകക്ക് ശക്തിയില്ല ധൈര്യവും.വലിയേട്ടൻ ഡെയ്ച്ചിയോടു പറയും നീ ആ ക്യാപ്റ്റൻ നെ കണ്ടു പടിക്കു ന്നു . മതി പിന്നെ അര മണിക്കൂർ നീളും ഡെയ്ച്ചിയുടെ പിറുപിറുക്കൽ.
ചെറിയേട്ടൻ പിന്നെ ഒന്നിനും നില്കിലില്ല . പുള്ളി ഡിപ്ലോമാറ്റിക് ആയിട്ടു ഒഴിയും. മൂപ്പർക്ക് പിന്നെ എവിടെ സമയം . നാട്ടിലെ പെൺമ്പിള്ളേരുടെ കണക്കെടുപ്പും പരസഹായവും, ഉപേദേശവും അങ്ങനെ എത്ര പണി. കാര്യം നടക്കുന്ന വരെ നാരായണ, കാലം കഴിഞ്ഞാൽ കൊറയണ, അതാ മൂപ്പരുടെ സ്റ്റൈൽ.
എന്നാലും ആളു പോപ്പുലർ അന്ന്. എത്ര ഫോൺ, എത്ര കത്ത്, എന്തൊക്കെ കഥ. എന്നാലും വലിയേട്ടൻ ഇത്ര പാവമായതു എങ്ങനെ, അവൾ ആലോചിക്കാറുണ്ട്.
പോട്ടെ, അത് വേറെ കാര്യം. പിന്നെ കഥ രമ്യ യുടെ ആവട്ടെ . ബാക്കി എല്ലാം എക്സ്ട്രാ ആണ്. ഇത് എന്റെ കഥ..ഹ എന്ത് രസം അങ്ങനെ പറയാൻ.
അതെ കളിയ്ക്കാൻ മിടുക്കി ആയ രമ്യ യെ ഏട്ടൻ, വലിയേട്ടൻ,

അടുത്തുള്ള ക്ലബ്ബിൽ ചേർത്തു. കോച്ച് സേവ്യർ അങ്കിൾ നല്ല മനുഷ്യനാണ്. ആൺ കുട്ടികള് മാത്രമാണ് അവിടെ ചേരാറുള്ളത്. വലിയേട്ടൻ വൈകുന്നേരം ഒരു മണിക്കൂർ അവൾക്കു വേണ്ടി മാറ്റി വച്ച്. എന്ന് വന്നു നിൽക്കും. ക്യാപ്റ്റൻ നിന്നെ ആരെങ്കിലും ഉപദ്രവിച്ചത് എന്ത് പറയും നീ, ഏട്ടൻ ചോദിക്കും. എന്റെ വലിയേട്ടൻ നിന്നെ ശരിയാക്കും ന്നു പറയും. അതെ , ഗുഡ് . ഇനി നിനക്കു കുറച്ചു ഫിറ്റ്നസ് ഇമ്പ്രൂവ് ചെയ്യണം . അങ്ങനെ രാവിലെ വലിയട്ടെന്ടെ കൂടെ ഓട്ടവും , വൈകുനേരം ക്രിക്കറ്റ് പ്രാക്റ്റീസും.
എന്തിനാടാ നീ ഇവളെ ഇങ്ങനെ സ്വപ്നം കാണിക്കുന്നത്? ‘അമ്മ വലിയേട്ടനോട് ചോദിച്ചു. നിനക്കറിയാലോ, ഈ ലോകം എങ്ങനെ ആന്നെന്നു?

വലിയേട്ടൻ പറഞ്ഞു, അമ്മെ, നമ്മടെ ക്യാപ്റ്റൻ ടാലെന്റ്റ് ഉണ്ട്, പിന്നെ ഞാനും, അവൾ അധ്വാനിയും ആണ്. ഒന്ന് ശ്രമിച്ചാൽ അവൾ സ്റ്റേറ്റ് ക്രിക്കറ്റ് ടീം മെമ്പർ ആകും . ഇല്ലെങ്കിൽ അറ്റ്ലീസ്റ്റ് ഒരു സ്പോർട്സ് കോട്ട ജോലി എങ്കിലും ഒപ്പിക്കും. പിന്നെ, പെണ്ണായതോണ്ട് അവളുടെ ടാലെന്റ്റ് ന്നു വില ഇല്ല എന്ന് ഞാൻ വിചാരിക്കാനോ.

എനിക്ക് സാധിക്കാത്തതു, നമ്മടെ ക്യാപ്റ്റൻ ചെയ്യട്ടെ, അത്രേ എനിക്ക് ആഗ്രഹമുള്ളു.
അറ്റ്ലീസ്റ്റ് ഞങ്ങലോന്നു ശ്രമിച്ചു നോക്കട്ടെ അമ്മെ.
ബാക്കി പിന്നെ കാണണം.

സ്ഥലത്തെ ചില പ്രമാണിമാർ അമ്മയോട് വലിയേട്ടനെ കുറിച്ച് കംപ്ലൈന്റ് ചെയ്തു. അത് അവന്ടെ ഇസ്‌തം, പിന്നെ ഞങ്ങളുടെ മോൾക്ക് നല്ല ടാലെന്റ്റ് ഉണ്ട് വെറുതെ കളയണോ, നിങ്ങളും ചെയ്യൂ, പെൺ മക്കൾ നന്നാവട്ടെ, അല്ലാണ്ട്.
അമ്മയുടെ വർത്തമാനം കേട്ട ഞാൻ അത്ഭുദപ്പെട്ടു. പൂർവാധികം ശ്രദ്ദയോടെ പ്രാക്ടീസ് തുടർന്ന്. പിന്നെ പഠിത്തവും. അല്ലെങ്കിലും ഞാൻ അങ്ങനെയാണ്. ഫസ്റ്റ് അന്നെഗിൽ എല്ലാത്തിലും ഫസ്റ്റ് , ഇല്ലേ ഒന്നിനും ഇല്ല. വലിയേട്ടൻ പറയും , പെണ്ണ് ഒന്നില്ലെഗിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്തു ന്നു. പറഞ്ഞു ശരിയാണ്.
പണ്ടേ അങ്ങനെ അന്ന് ഞാൻ.
എന്തായാലും കളിച്ചു മോളെ ഞാൻ. സ്റ്റേറ്റ് ലെവൽ ക്രിക്കറ്റ് ടീം മെമ്പറും ആയ്യി, ആയിടക്കാണ്, നാഷണൽ ടീം സെക്ഷൻസ് തുടങ്ങിയത്, ഫുൾ കോൺഫിഡൻസ് ആയതു കൊണ്ട് കേറി അപേക്ഷിച്ചു അവിടെയുഎം എത്തി പെട്ട്. മോളെ , ജീവിതം ഒരു ഫീൽ അന്ന്. ജീവിച്ചാലേ അറിയൂ.
എങ്കിലും മിതാലി രാജ് നെ നേരിൽ കണ്ടപ്പോൾ കാലിൽ വീഴാനോ കെട്ടി പിടിക്കാനൊ എന്ന് തോന്നി, പക്ഷെ ഓടിയത് വാഷ് റൂം ഇലേക്കാണ്
വാട്ട് എ റിലീഫ് , ഗോഡ്, ഇത് സത്യമാണോ, തന്നെ തന്നെ ഞാൻ ഒന്ന് നുള്ളി നോക്കി.
-ലീല്ല്ലി ഒന്ന് മുള്ളി- മനസ്സിൽ എവിടെ നിന്നോ വന്നു അശ്ലീലം കുട്ടികാലത്തെ ഒരു ഓര്മ, പെട്ടന്ന്, ടെർത്തു ഞാൻ ഓടി, വിക്കി വിക്കി, മിത്തലി ദി യോട് ഒരു ഓട്ടോഗ്രാഫ് ചോദിച്ചു, ദി ചിരിച്ചു എന്നിട്ടു ചോദിച്ചു ഹൌ ഏറെ യു ഫീലിംഗ്, ഇൻ ഹെവൻ ഞാൻ പറഞ്ഞു.

മനസ്സ് വലിയേട്ടൻ ഉണ്ടായിരുന്നെഗിൽ എന്നാഗ്രഹിച്ചു.


One response to “Ramya-man of the match”

%d bloggers like this: