കൊച്ചു വെളുപ്പാൻ കാലത്തു എങ്ങോട്ടാ?
ഞാൻ കുളിക്കട്ടെ.
എന്തിനാ ഇത്ര നേരത്തെ?
ഇന്ന് ഞാറാഴ്ചയല്ലേ
അതിനു.
വെള്ളം വീഴുന്ന ശബ്‍ദം.എന്തെങ്കിലും ആവശ്യമുണ്ടോ?ഉണ്ടെങ്കിൽ പറയാം, പിറുപിറുപ്പ്.
അര മണിക്കൂറിനു ശേഷം
കൊള്ളാല്ലോ, നല്ല ഷർട്ട് ആണല്ലോ
ഭംഗിയുണ്ട് ട്ടോ
പുറത്തേക്കു പോകണ്ടേ അതാ
ആര് പോണ്?
ഞാൻ?
അതെയോ?
എന്തിനാ?
ഞാറാഴ്ച അല്ലെ?
അതോണ്ട്?
അവൻ വരും
അപ്പൊ ഞാൻ വേഗം തയ്യാറായതാ. വൈകണ്ട ന്നു വിചാരിച്ചു. അതിപ്പോ?എന്താ പ്രശ്നം?
എനിക്ക് പോണം . അവൻ വരും. ഇന്ന് ഞാൻ പോകും പുറത്തു. ഒന്ന് കറങ്ങീട്ടു വരണം. എത്ര ദിവസായി എങ്ങനെ? അത്രയ്ക്ക് അസുഖം ഒന്നും എനിക്കില്ല. ആ ഡോക്ടർ ഒരു പൊട്ടനാ.
സന്ധ്യക്ക്, അല്ല മാറില്ലേ നിങ്ങള് ഡ്രസ്സ്?
ഇല്ല, അവൻ വരും.
മോട്ടോർ ബൈക്കിന്റെ ശബ്ദം.
ഗേറ്റ് തുറന്നു. അവൻ വന്നു. അവളും.
അച്ഛൻ എന്താ റെഡി ആയി നിൽക്കുന്നെ
പോകാൻ , പുറത്തേക്കു പോകാൻ.
അതെയോ
ഏട്ടാ? അച്ഛൻ?
വേറെ പണി ഒന്നും ഇല്ല വയസ്സന്. കൊച്ചു കുട്ടി ആന്നോ? പറഞ്ഞ മനസ്സിലാക്കണം.
ഇത്ര ദൂരം യാത്ര ചെയ്തു വന്നതാ ഞാൻ. എനിക്കൊന്നും വയ്യ ആരെയും കൊണ്ട് പോകാൻ നീ പോയി പറ.
ഹും
അല്ല അച്ഛൻ കിടന്നോ?
ഹും
രാത്രി എന്നും ഒരു കറക്കം കറങ്ങിയില്ലെങ്കിൽ അവൻ ഉറങ്ങാറില്ല… ഹും .. എനിക്ക് വയ്യാഞ്ഞിട്ടല്ലേ.
വരൂ നമ്മുക്ക് പുറത്തു നടക്കാം. ഞാൻ കയ്യ് പിടിക്കാം.
വേണ്ട മോളെ. വേണ്ട.
രാവിലെ തൊട്ടുള്ള കാത്തിരിപ്പാണ് മോളെ . പാവം വിഷമിച്ചു കാണും .
എനിക്കാരുടെയും വിഷമം കേൾക്കണ്ട. ഞാനും കഷ്ടപെട്ടിട്ടാണ് ജീവിക്കുന്നത്. ഇന്നത്തെ കമ്പനി ജോലി ഒക്കെ എത്ര ബുദ്ധിമുട്ടാണെന്ന് ആര്ക്കെങ്കിലും അറിയോ? മാസാമാസം ചെലവ് ഞാൻ നടത്തുന്നില്ല.
ഓരോ അശ്രീകരങ്ങൾ.
എനിക്ക് പോണം എനിക്ക് പോണം ന്നു പറഞ്ഞോണ്ടിരിക്കും. അതാ പോയി.
അങ്ങനെ അതും കഴിഞ്ഞു.