ആത്മഗതം

ഒരേ ചരടിൽ ചേർത്ത ജീവിതങ്ങൾ
വേർപിരിയാൻ വെമ്പുന്ന ആത്മാക്കൾ
കാലത്തിന്റെ കുരുക്കിൽ വീണ്ടും വീണ്ടും
വരിഞ്ഞ് മുറുക്കപ്പെടുമ്പോൾ
മുറിവേൽക്കുന്നതു ആർക്കാണ്

ആത്മാവിന്റെ നൊമ്പരം കഥകളിലൂടെയും
കവിതക്ളിലൂടെയും പറയുന്നവർ
ഒളിക്കുന്നതു എന്താണ്
ആരെയാണവർ പേടിക്കുന്നത്

കൂട്ടിൽ പെട്ട കിളികളെ പോലെ
സ്വന്തം ചിറക്കുകളെ കത്രിക്കുന്നവർ
എന്തിനാണ് സ്വയം നൊമ്പരപ്പെടുത്തുന്നത്
സ്വന്തം പീഡനത്തിലൂടെ ആരെയാണ്അവർ
മുറിവേല്പിക്കാൻ ശ്രമിക്കുന്നത്

ആകാശം താണ്ടി വരുന്ന സ്നേഹ സന്ദേശങ്ങൾ
അവരിൽ മാത്രം എത്താന് മടിക്കുന്നത് എന്ത് കൊണ്ടാണ്
കാറ്റിന്റെ മര്മരവും പക്ഷികളുടെ ചിലമ്പലും
അവരിൽ അലോരസം ഉളവാക്കുന്നതെന്തു കൊണ്ടാണ്

പകുതി പാടി നിർത്തിയ പാട്ടും
തീരാത്ത ദുഖവും എന്തിനാണ്
അവർ മറ്റുള്ളവർക്ക് സമ്മാനിക്കുന്നത്
അവർക്കു പറയാനുള്ള കഥകൾ ആരും കേട്ടില്ല എന്നായിരിക്കുമോ

Advertisement
%d bloggers like this: