പുഴ പറയാത്തത്

നീണ്ടു നിവർന്നു കിടക്കണം
ഇടക്കൊന്നു എഴുന്നേറ്റു നടക്കണം
പറ്റുമെങ്കിൽ ഒന്നോടി നോക്കണം
ഇത്രൊയൊക്കെയേ ഞാൻ ആഗ്രഹിക്കുന്നുള്ളു

എന്റെ വഴി മുടക്കുന്ന
എന്നെ തളച്ചിടാൻ മാത്രം ശ്രമിക്കുന്നവരോട്
ഞാൻ എന്ത് പറയാൻ എന്ത് ചോദിയ്ക്കാൻ

മലയും കടന്നു പുൽമേടുകൾ താണ്ടി
ഞാൻ പുറപ്പെടുന്നത് എന്തിനാണെന്ന്
അവർക്കറിയില്ലല്ലോ

ഉൾവിളിക്കൾ കേൾക്കാൻ മറന്ന
ആകാശത്തോടു ഗർവിക്കുന്ന
ഭൂമിയോടു ധാർഷ്ട്യം കാണിക്കുന്ന
മരങ്ങളോട് പുച്ഛം പുലർത്തുന്ന ഇവർ എന്ത് മനസ്സിലാക്കാൻ

ചേർന്ന് ഇരിക്കാൻ ഒരു കടലുണ്ടായിരുന്നെഗിൽ
ഇത്ര ദൂരം ഞാൻ യാത്ര ചെയ്യുമായിരുന്നോ

Advertisement

%d bloggers like this: