നദികൾ തീരങ്ങൾ തേടുന്നത് എന്തിനാണ്
ആകാശം ആരെയാണ് കാത്തിരിക്കുന്നത്
നീണ്ട രാത്രികൾ ഏതു സ്വപ്നത്തിൽ
സഞ്ചരിക്കാനാണ് വെമ്പുന്നതു
എന്തിനെയും തിരസ്ക്കരിക്കുന്ന അവളുടെ മനസ്സ്
ആരെയാവും സ്വീകരിക്കാൻ കൊതിക്കുന്നത്
ജീവിതയാത്രയിൽ മരണം പുഞ്ചിരിച്ചുകൊണ്ടിരിക്കെ
ജീവൻ ഏതു ആത്മാവിനെയാണ് സ്വന്തമെന്നു വിളിക്കുന്നത്
അല്ലെങ്കിലും സ്വന്തമായിട്ട് എന്താന്ന് ജീവിതത്തിൽ ഉള്ളത്
എല്ലാം അറിഞ്ഞിട്ടും കൂട്ടു കൂടാൻ ഒന്ന് ചേർന്നിരിക്കാൻ
മോഹിക്കുന്ന മനസ്സിനോട് എന്ത് പറയാൻ