സൗഹ്രദ സംഭാഷണം

കൂട്ടത്തിൽ കൂടി എന്നും
നിന്നോടൊപ്പം ചുവടു വെച്ച്
നിന്ടെ കൂടെ നടന്ന ഒരേ ഒരാൾ
ഞാനാണ്
മരണം ഇത്തിരി അഹങ്കാരത്തോടെ
അവളോട് പറഞ്ഞു

എനിക്ക് ജീവിക്കണം ജീവിച്ചെ പറ്റൂ

ഒന്ന് കുലുങ്ങി ചിരിച്ചു മരണം
കൈ നീട്ടി വരൂ കൈ പിടിക്കു
നീ കാണുന്നില്ലെങ്കിലും
നീ അറിയിക്കുന്നിലെങ്കിലും
നിന്റെ ജീവിതത്തിന്റെ
നിതാന്ത സഹചാരി
ഞാൻ മാത്രമാണ്
അമ്പലത്തിലെ ഉത്സവത്തിന്
എത്തുന്ന വിരുന്നുകാരാണ്
മറ്റുള്ളവർ വെറും വിരുന്നുകാർ
വീട്ടുക്കാരനായി കൂടെ നില്ക്കാൻ
ഞാൻ മാത്രമേ ഉള്ളു ഞാൻ മാത്രം

അത് പറഞ്ഞോണ്ടായില്ല
അവൾ കയർത്തു
സ്വന്തമെന്നു പറയാൻ ഒരു
സൗഹ്രദം അത് ആവശ്യമല്ലേ
എല്ലാവരും ആഗ്രഹിക്കുന്നത്
അത് തന്നെയല്ലേ

ആട്ടക്കരിയുടെ അലങ്കാരം
അഴിച്ചു വെച്ച് ഒന്ന് ചിന്തിച്ചാൽ
ഒരു പക്ഷെ നീ എന്നോടിങ്ങനെ
സംസാരിക്കുകയില്ല

ഇത്തവണ കെറുവിച്ചതു മരണമാണ്
പുഞ്ചിരിച്ചതു അവളും

Advertisement

6 responses to “സൗഹ്രദ സംഭാഷണം”

%d bloggers like this: