നിറങ്ങൾ കൂട്ടുന്ന
സ്വപ്നങ്ങൾ തീർക്കുന്ന
സൗഹ്രദങ്ങൾ കണ്ണ് നീര്
ഉതിർക്കുന്നതു സാധാരണയാണ്
ആത്മാവിന്റെ നിശ്ശബ്ദതകൾ
ഉണര്ന്നുമ്പോൾ ഉറങ്ങി കിടന്ന
മോഹങ്ങൾ വീണ്ടും ചലിക്കുമ്പോൾ
വേദനകൾ നിത്യ സാധാരണം തന്നെ
നിശബ്ദതയെ പുൽകി ഉള്ളിലേക്ക് മാത്രം നോക്കി
പുറം ലോകത്തെ അറിയാതെ വേണം ജീവിക്കാൻ
എങ്കിൽ മാത്രമേ വേദനകൾ സ്വാഭാവികമാണ് കരുതാനും
കണ്ണ് നീര് ആത്മാവിന്റെ സ്വന്തം നീർ ചോലയാണെന്നും
ആശ്വസിക്കാൻ കഴിയൂ
ആത്മാവിന്റെ നീണ്ട തണുത്ത ഇടനാഴികളിൽ നടന്നു
തന്നെ നീരിക്ഷിക്കുന്ന തന്നെ മനസ്സിലാക്കാൻ ശ്രമിക്കുന്ന
കാലത്തെ അവൾക്കു പലപ്പോഴും കണ്ടില്ലെന്നു നടിക്കേണ്ടി വന്നു
തന്നെ മനസ്സിലാക്കാത്ത കാലത്തെ താൻ എന്തിനറിയണം എന്ന്
അവൾ ചിന്തിച്ചിരിക്കണം
വിടരുകയും പൊലിയുകയും ചെയുന്ന പുഷ്പങ്ങൾ ആണ്
ജീവിത ബന്ധങ്ങൾ യാത്രകൾ മുന്നോട്ടു തന്നെ ആവണമല്ലോ
അത് കൊണ്ട് യാത്രക്കിടയിൽ കൈ കൊടുത്തും പുഞ്ചിരിച്ചും
സൗഹ്രദങ്ങൾ തീർക്കുക തന്റെ ഇഷ്ടത്തിന് ഒക്കണം എല്ലാം എന്ന്
വാശി പിടിക്കരുത് എല്ലാം നല്ലതിനെന്നു വിശ്വസിക്കുക
Ps:Life is a process of understanding the self
2 responses to “ആത്മാവിന്റെ നിശ്ശബ്ദതകൾ”
Nala varikal
LikeLiked by 1 person
Thanks 🙂
LikeLike