എരിഞ്ഞു കത്തുന്ന ചിരാതുക്കളാണവർ
വെളിച്ചം ചൊരിഞ്ഞു ഇരുട്ടിലേക്ക് പ്രയാണം ചെയ്യുന്നവർ
കരിഞ്ഞ തിരിനാളത്തിലേക്കു സ്വയം ഹോമിക്കുന്നവർ
ആത്മാക്കളുടെ തീക്ഷണമായ മോഹജ്വാലത്തിൽ
തന്നെ തന്നെ മറന്നവർ എന്തായിരിക്കും ആഗ്രഹിക്കുന്നത്
തന്ടെ സ്വപ്നങ്ങൾക്ക് വാക്കുകൾ കൊടുക്കാൻ സാധിക്കാതെ വരുമ്പോൾ
എന്തായിരിക്കും അവരുടെ നിശബ്‍ദതകൾ പറയാൻ മോഹിച്ചത്
എന്തിനെയും പുൽകാൻ തയാറായിരുന്നു മരണവും അവരിൽ നിന്ന് മുഖ മറച്ചുവോ?