വസന്തവും വേദനയും

ചാഞ്ഞിരിക്കാൻ മോഹിക്കുന്ന മനസ്സിനോടെന്തു പറയാൻ
തൂണുകൾ താങ്ങു തരാൻ ആഗ്രഹിക്കുന്നിലെന്നോ
അതോ മരങ്ങൾ തണല് നല്കുവാന് വിസ്സമ്മതിക്കുന്നുവെന്നോ
ചോദ്യങ്ങൾക്കു എന്ത് ഉത്തരമാണ് നൽകേണ്ടത്
ചായ്‌വ് ഒരു മഹാ വെൿനെസ്സ് ആന്നെന്നോ
അതോ മതിലുകൾ വേർതിരിക്കുന്നവയാണെന്നോ
മോഹങ്ങൾക്ക് ആരു തിരിച്ചറിവ് കൊടുക്കും
കാറ്റിന്റെ മര്മരവും സൂര്യന്റെ വെളിച്ചവും
രാത്രിയുടെ നിശബ്ദതയും വേദനകളാക്കുന്നത്
ഏപ്രിൽ മാസത്തിന്റെ മാത്രം പ്രതിസന്ധിയാണെന്നോ
അതോ നിഴലുകൾ നീളുന്ന യാമങ്ങൾ
ഒറ്റപ്പെടലിന്റെ നീണ്ട നെടുവീർപ്പുക്കൾ
വെറും തോന്നലുകൾ മാത്രമണ്ണെന്നോ
മരണത്തിന്റെ പതിഞ്ഞ കാല്പാദം
സന്തോഷത്തിന്റെ പുതിയ ആദ്യമാണെന്ന്
കരുതാം അല്ലെ ഒരു പക്ഷെ അതായിരിക്കും ശരി.

“April is the cruellest month, breeding Lilacs out of the dead land, mixing Memory and desire, stirring Dull roots with spring rain. Winter kept us warm, covering Earth in forgetful snow, feeding A little life with dried tubers.” Chaucer

Advertisement

One response to “വസന്തവും വേദനയും”

%d bloggers like this: