Category Archives: malayalam

വഴികൾ

വഴികൾ പലതും അങ്ങനെയാണ്
ഇന്ന് വരും നാളെ വരും എന്ന് ഓർത്തു
വഴിയാത്രക്കാരെ കാത്തിരിക്കുകയാണവർ

നടന്നു വരാൻ ധൈര്യം വേണം എന്ന് ഒരു വഴി മൊഴിഞ്ഞു
അല്ല അത്ര എളുപ്പമല്ല എന്നെ മനസ്സിലാക്കുവാൻ
ഈ വഴിവന്നവർ കുഴങ്ങിയത് തന്നെ
വഴികൾ ഒരു പുച്ഛച്ചിരി ചിരിച്ചു കുലുങ്ങി നിവർന്നു

പല വഴികളും പല തരമാണല്ലോ, യാത്രക്കാരെ പോലെ തന്നെ
ഞങ്ങൾക്കുമുണ്ട് സ്വന്തമായ ചില ഇഷ്ടങ്ങളും അനിഷ്ടങ്ങളും
പലപ്പോഴും ആളുകളെ തങ്ങളിലേക്ക് നയിക്കുന്നതും
തിരിച്ചു പിന്മാറാൻ പ്രേരിപ്പിക്കുന്നതും ഞങ്ങൾ തന്നെ ആണ്
വഴിമുത്തച്ഛൻ ഒരു നെടുവീർപ്പോടെ ചേർത്ത് ചൊല്ലി

എനിക്കിഷ്ടം ഇത്തിരി പുഞ്ചിരിയും ഒത്തിരി കളിയുമുള്ള
യാത്രക്കാരാണ്, ഒരു കൊച്ചു വഴി തന്ടെ ആഗ്രഹം അറിയിച്ചു
ഗാംഭീര്യമാണ് എന്റെ ശൈലി, ചിന്തിക്കാനും പഠിക്കുവാനും ആഗ്രഹിക്കുന്നവർക്ക് ഞാൻ എന്നും സ്വന്തമാണു, മറ്റൊരാൾ പറഞ്ഞു.

സരളമാണ് എന്റെ താല്പര്യങ്ങൾ സരളതയാണ് എന്റെ മന്ത്രം
ജീവിതത്തെ സരസമായി കാണാന് കഴിവുള്ളവർക്ക് ഇങ്ങോട്ടു വരാം
കർമമാണ് നിങ്ങളുടെ ശൈലി എങ്കിൽ ഒട്ടും ആലോചിക്കേണ്ട
ഇങ്ങോട്ടു വന്നോളൂ കൂടെ ഞാനുണ്ടാവും എന്ന്നും എപ്പോഴും

എങ്ങൊട്ടും പോകാനില്ലാതെ വഴിയോരങ്ങിൽ പാർപ്പുറപ്പിച്ച മരങ്ങൾ
വഴികളുടെ ഈ ആത്മഗതം ഒരു നേരമ്പോക്കായി മാത്രം കണ്ടു

കാലങ്ങൾ മാറിയിട്ടും മാറാത്ത മനുഷ്യ സ്വപ്നങ്ങളും
മനുഷ്യന് മാത്രം സഹജമായ സംശയങ്ങളെയും കുറിച്ച് അവർ മറ്റാരേക്കാളും ബോധവാന്മാരായിരുന്നു.

സോളോ ട്രിപ്പ്/ Solo Trip

ജീവിത യാത്രകൾ എല്ലാം ഒരു പക്ഷെ ഒരു സോളോ ട്രിപ്പ് മാത്രമാണ്. സ്വയം നിശ്ചയിക്കുന്ന നാഴിക കല്ലുകൾ ഓരോ മനുഷ്യനും സ്വയം തന്നെ വേണം കീഴടക്കാൻ.

അപ്പോൾ സൗഹ്രദങ്ങൾ, ബന്ധങ്ങൾ അവയുടെ പ്രസക്തിയെന്താണ്.കളിക്കളത്തിൽ ഇറങ്ങാതെ പുറത്തു നിന്ന് ആവേശം തരാൻ ശ്രമിക്കുന്ന ഒരു കൂട്ടം ചിയർ ലീഡേഴ്‌സ് ആണ് ചുറ്റിനും ഉള്ളവർ. അതായതു നിങ്ങളുടെ ജീവിതത്തിലെ അടുത്ത സിർക്ലസ് ഉള്ള ആളുകൾ. എത്രത്തോളും ഇൻവോൾവ്ഡ് ആണ് അവർ എന്നതിനെ ആശ്രയിച്ചിരിക്കും സോളോ ട്രിപ്പ് എന്ന ജീവിതമെന്ന ഈ നീണ്ട യാത്രയിൽ അവർക്കുള്ള പ്രസക്തി.

എങ്കിൽ കളിയുടെ ഫലം ആരെയാവും ആശ്രയിക്കുന്നത് ? തീർച്ചയായും കളിക്കളത്തിൽ ഇറങ്ങി നിൽക്കുന്ന കളിക്കാരുടെ മനോഭാവം, സ്കിൽ സെറ്റ് പിന്നെ അവരുടെ അർപ്പണ ഭാവം എല്ലാം കളിയുടെ ദിശ നിശ്ചയിക്കുന്നു.

സോളോ ട്രിപ്പിലെ സ്മാൾ സ്റ്റോപ്സ് ഫോർ ഫൺ ആൻഡ് കമ്പനി അതായിരിക്കണം ഫ്രണ്ട്‌സ് അല്ലെ. അല്ലെങ്കിലും സോളോ ട്രിപ്‌സ് മാത്രമാണ് ജീവിതം എങ്കിൽ കുടുംബ ബന്ധങ്ങളും സൗഹ്രദങ്ങളും എന്തിനാണ്?

‘എല്ലാ ചോദ്യത്തിനും ഉത്തരം പറയാം എന്ന് ഞാൻ ഏറ്റിട്ടില്ല കുറച്ചൊക്കെ തന്നെത്തന്നെ കണ്ടു പിടിക്കണം. കുറച്ചു കാലമായല്ലോ ഇവിടെ കൂടിയിട്ട്? അല്ല പിന്നെ.’

ഓരോ പ്രാന്ത്. ശകലം മാറിയിരുന്നു അയാൾ സിഗരറ്റ് ആഞ്ഞു വലിക്കാൻ തുടങ്ങി.

രാവിലെ തന്നെ തുടങ്ങിക്കോളും’.

‘All fundamental questions of life are to be answered by the self.’

He scribbled on the wall and walked away.

മഞ്ഞ് തുള്ളിയും മനുഷ്യനും

മഞ്ഞ് തുള്ളിയാണൂ മനുഷ്യൻ
വികാരങ്ങളുടെ വിചിത്ര വിചാരങ്ങളുടെ
പിടിയിൽ അമർന്നു അലിഞ്ഞില്ലാതാവുന്ന
ഒരു ആത്മാവിന്റെ കഥയാണ് ഓരോ മനുഷ്യ
ജീവിതവും.

മണ്ണിൻതരിയാണ് ഓരോ മനുഷ്യ ജീവിതവും
കാലത്തിന്റെ അടിച്ചമർത്തലിൽ അരഞ്ഞു
പൊടി പൊടിയായി മണ്ണിലേക്ക് ചേരുന്ന
ഒരു പൊടി പടലമാണ് ഓരോ ജീവനും

നീലാകാശത്തിലെ പാറി നടക്കുന്ന മേഘമാണ്
ഓരോ മനുഷ്യ സ്വപ്നവും
ജീവ വായുവിന്റെ ഗതിയിൽ
വഴി മാറി സഞ്ചരിച്ചു
മഴവില്ലും മഴയും മഞ്ഞ് തുള്ളിയും
ആയി തീരുന്നു ഓരോ മനുഷ്യ ജീവിതവും

സൗഹ്രദ സംഭാഷണം

കൂട്ടത്തിൽ കൂടി എന്നും
നിന്നോടൊപ്പം ചുവടു വെച്ച്
നിന്ടെ കൂടെ നടന്ന ഒരേ ഒരാൾ
ഞാനാണ്
മരണം ഇത്തിരി അഹങ്കാരത്തോടെ
അവളോട് പറഞ്ഞു

എനിക്ക് ജീവിക്കണം ജീവിച്ചെ പറ്റൂ

ഒന്ന് കുലുങ്ങി ചിരിച്ചു മരണം
കൈ നീട്ടി വരൂ കൈ പിടിക്കു
നീ കാണുന്നില്ലെങ്കിലും
നീ അറിയിക്കുന്നിലെങ്കിലും
നിന്റെ ജീവിതത്തിന്റെ
നിതാന്ത സഹചാരി
ഞാൻ മാത്രമാണ്
അമ്പലത്തിലെ ഉത്സവത്തിന്
എത്തുന്ന വിരുന്നുകാരാണ്
മറ്റുള്ളവർ വെറും വിരുന്നുകാർ
വീട്ടുക്കാരനായി കൂടെ നില്ക്കാൻ
ഞാൻ മാത്രമേ ഉള്ളു ഞാൻ മാത്രം

അത് പറഞ്ഞോണ്ടായില്ല
അവൾ കയർത്തു
സ്വന്തമെന്നു പറയാൻ ഒരു
സൗഹ്രദം അത് ആവശ്യമല്ലേ
എല്ലാവരും ആഗ്രഹിക്കുന്നത്
അത് തന്നെയല്ലേ

ആട്ടക്കരിയുടെ അലങ്കാരം
അഴിച്ചു വെച്ച് ഒന്ന് ചിന്തിച്ചാൽ
ഒരു പക്ഷെ നീ എന്നോടിങ്ങനെ
സംസാരിക്കുകയില്ല

ഇത്തവണ കെറുവിച്ചതു മരണമാണ്
പുഞ്ചിരിച്ചതു അവളും

കവി ശങ്ക

കവിതയുടെ നേരിയ ചരടിൽ
ഞാന്നു കിടക്കാനാണ്
കവി ശ്രമിച്ചത്
പലപ്പോഴും ചരട് പൊട്ടി
താഴ്ത്തേക്കു ചാടുമ്പോഴും
കവി കരം നീട്ടി പിടിച്ചത്
പൊട്ടിയ കൊമ്പുകളും
ദ്രവിച്ച പടു മരങ്ങളുമാണ്

വീണാൽ ചിത്തഭ്രമം
വീണില്ലെങ്കിൽ അതിമോഹം
താനാണെന്ന് വിചാരിച്ചാൽ അഹങ്കാരം
ഇല്ലെങ്കിലോ പടുവിഡ്ഢി

കവിത്വത്തിന്നു അത്ര ശ്രീത്വം ഇല്ല എന്നാണെന്നോ
അല്ല എന്നാലും ഒരു സംശയം ഇല്ലാതില്ല.

യാത്ര

കഥകൾ വീണ്ടും പറയാൻ
മടി ആയിരുന്നു അവൾക്കു
അത് കൊണ്ടായിരിക്കണം
കവിതകൾ എഴുതാൻ ശ്രമിച്ചത്

ഓർമകൾ ചികഞ്ഞു വന്ന
വഴികൾ പുഞ്ചിരിക്കളാൽ
മൂടി മുന്നോട്ട് തന്നെ നീങ്ങുവാൻ
അവൾ തീരുമാനിച്ചു

മാടി വിളിച്ചു സമയം
വഴികൾ കാണിച്ചു കൊണ്ടിരുന്നു
കണ്ണടച്ച് നടന്നവൾ മെല്ലെ
എങ്കിലും സ്വപ്നതീരത്തേക്കു തന്നെ യാത്ര തുടർന്നു.

പുഴ പറയാത്തത്

നീണ്ടു നിവർന്നു കിടക്കണം
ഇടക്കൊന്നു എഴുന്നേറ്റു നടക്കണം
പറ്റുമെങ്കിൽ ഒന്നോടി നോക്കണം
ഇത്രൊയൊക്കെയേ ഞാൻ ആഗ്രഹിക്കുന്നുള്ളു

എന്റെ വഴി മുടക്കുന്ന
എന്നെ തളച്ചിടാൻ മാത്രം ശ്രമിക്കുന്നവരോട്
ഞാൻ എന്ത് പറയാൻ എന്ത് ചോദിയ്ക്കാൻ

മലയും കടന്നു പുൽമേടുകൾ താണ്ടി
ഞാൻ പുറപ്പെടുന്നത് എന്തിനാണെന്ന്
അവർക്കറിയില്ലല്ലോ

ഉൾവിളിക്കൾ കേൾക്കാൻ മറന്ന
ആകാശത്തോടു ഗർവിക്കുന്ന
ഭൂമിയോടു ധാർഷ്ട്യം കാണിക്കുന്ന
മരങ്ങളോട് പുച്ഛം പുലർത്തുന്ന ഇവർ എന്ത് മനസ്സിലാക്കാൻ

ചേർന്ന് ഇരിക്കാൻ ഒരു കടലുണ്ടായിരുന്നെഗിൽ
ഇത്ര ദൂരം ഞാൻ യാത്ര ചെയ്യുമായിരുന്നോ

ആത്മഗതം

ഒരേ ചരടിൽ ചേർത്ത ജീവിതങ്ങൾ
വേർപിരിയാൻ വെമ്പുന്ന ആത്മാക്കൾ
കാലത്തിന്റെ കുരുക്കിൽ വീണ്ടും വീണ്ടും
വരിഞ്ഞ് മുറുക്കപ്പെടുമ്പോൾ
മുറിവേൽക്കുന്നതു ആർക്കാണ്

ആത്മാവിന്റെ നൊമ്പരം കഥകളിലൂടെയും
കവിതക്ളിലൂടെയും പറയുന്നവർ
ഒളിക്കുന്നതു എന്താണ്
ആരെയാണവർ പേടിക്കുന്നത്

കൂട്ടിൽ പെട്ട കിളികളെ പോലെ
സ്വന്തം ചിറക്കുകളെ കത്രിക്കുന്നവർ
എന്തിനാണ് സ്വയം നൊമ്പരപ്പെടുത്തുന്നത്
സ്വന്തം പീഡനത്തിലൂടെ ആരെയാണ്അവർ
മുറിവേല്പിക്കാൻ ശ്രമിക്കുന്നത്

ആകാശം താണ്ടി വരുന്ന സ്നേഹ സന്ദേശങ്ങൾ
അവരിൽ മാത്രം എത്താന് മടിക്കുന്നത് എന്ത് കൊണ്ടാണ്
കാറ്റിന്റെ മര്മരവും പക്ഷികളുടെ ചിലമ്പലും
അവരിൽ അലോരസം ഉളവാക്കുന്നതെന്തു കൊണ്ടാണ്

പകുതി പാടി നിർത്തിയ പാട്ടും
തീരാത്ത ദുഖവും എന്തിനാണ്
അവർ മറ്റുള്ളവർക്ക് സമ്മാനിക്കുന്നത്
അവർക്കു പറയാനുള്ള കഥകൾ ആരും കേട്ടില്ല എന്നായിരിക്കുമോ

ആകാശകൂട്ടു

പച്ച പുതപ്പിനിടയിലൂടെ ആകാശ് ഒളിഞ്ഞു നോക്കിക്കൊണ്ടിരുന്നു
തന്ടെ നീല ചീളുകൾ അവൻ അവൾക്കു എറിഞ്ഞു കൊടുത്തു
കാരാഗ്രഹം പോലെ കടുത്ത ഹൃദയത്തിന്റെ വഴികളിൽ അവൻ
അവൾക്കു വേണ്ടി തങ്ക പകിട്ടാർന്ന പരവതാനി വിരിച്ചു

എഴുന്നേൽക്കു നടക്കു തന്ടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കു
ഒന്നന്നായി അവൻ അവൾക്കു നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ടിരുന്നു
മുൻപേ നടന്ന വഴികളിലെ ചതി കുഴികൾ അവൾ മറന്നിട്ടില്ലായിരുന്നു
പേടിച്ചും നാണിച്ചും സങ്കോചം കൊണ്ട് ആകെ ചുഉളിയും
അവൾ പരവശ ആയി എങ്കിലും അനുഭവങ്ങൾ മോഹമായതു കൊണ്ടാവാം
അവൾ മുന്നോട്ടു തന്നെ നടന്നു ,അനുഭവിക്കാതെ എന്തെഴുതാൻ
വീഴാത്തവർ എഴുന്നേൽക്കുന്നതെങ്ങനെ
മോഹിക്കാത്തവർക്കു എന്ത് മോഹഭംഗം

കണ്ണുനീരിൽ കുതിർന്ന പുഞ്ചിരി

ദുഃഖം ഘനീഭവിച്ച വീഥികളിൽ
ചില മര്മരങ്ങൾ ഉണർന്നപ്പോൾ
മോഹം പൊങ്ങി വന്നെങ്കിൽ
അത് സ്വാഭാവികം മാത്രം


നീല ആകാശം പുഞ്ചിരി തൂകി
മെല്ലെ കാര്മേഘങ്ങൾക്കു പുറകിൽ
പോയി ഒളിച്ചെങ്കിൽ അത്
സമയത്തിന്റെ കാല് മാറ്റം മാത്രം


എന്നിട്ടും എല്ലാം അറിഞ്ഞിട്ടും
അറിയാത്ത ഭാവം നടിക്കുന്ന മനസ്സ്
ഒരു സ്വപ്നജീവിയുടെ സ്വന്തമായിരിക്കും
അല്ലെങ്കിൽ ആര്ക്കാണ് സത്യത്തിൽ മിഥ്യ കാണാൻ കഴിയുക?


എവിടെ നിന്നോ സൂര്യ രശ്മികൾ ഇടുങ്ങിയ
ഹൃദയത്തിലേക്കു പ്രവേശം ആഗ്രഹിച്ചു നിന്നു
കണ്ണുനീർ തടാകത്തിലെ കറുത്ത മേഘങ്ങൾ
അവയെ തട്ടി മാറ്റി കൊണ്ടിരിക്കവേ
സ്വപ്നം തന്റെ ചിലന്തി വലയെ നോക്കി

മുറുമുറുത്തു അല്ല, ഇതിപ്പോ മാറ്റി പാർപ്പിക്കണോ?
കണ്ണുനീരിൽ കുതിർന്ന പുഞ്ചിരി
ഉത്തരം മുട്ടി നിന്നു.