ചാഞ്ഞിരുന്ന കോലായി
ഉമ്മറത്തോടു പറഞ്ഞു
എത്ര കാലമായി ഒന്ന് നടു നിവർത്തിയിട്ടു
ക്ഷീണിച്ച കൈയ്യാല
ആളനക്കം ഇല്ലാത്തതിന്റെ ദുഃഖം
നീണ്ട നെടുവീർപ്പുകളിൽ ഒതുക്കി
തളത്തിൽ കെട്ടി നിന്ന കുട്ടികാലം
പല്ലിയുടെ ചിലമ്പലിലും
വണ്ടിന്റെ മൂലക്കത്തിലും
തവളകളുടെ പേക്രോം പേക്രോം
കരച്ചിലിലും ഓർമകൾ ചികഞ്ഞു നോക്കി
ചുട്ടെടുത്തു പപ്പടത്തിന്റെ
പൊടുപൊടുന്നന്നെയുള്ള പൊടിക്കലും
ടപ് ടപ് എന്ന എണ്ണയുടെ പൊട്ടിത്തെറിക്കലും
കുക്കറിന്റെ ചീറ്റലും
സ്റ്റോവിന്റെ അട്ടഹാസവും
വിറക്കിന്റെ മൂളക്കവും
അടുക്കള ഓർത്തെടുത്തു
ഹാവ് അയ്യോ വയ്യ
എവിടെ നിന്നോ ചില മര്മരങ്ങൾ
പ്രായം കൂടിയ ഗോവണി
ഊരാൻ തയ്യാറായ പല്ലു പോലെ ആടി കളിച്ചു
കാല് തെറ്റി വീണ കുട്ടിയെ
എടുത്തമ്മ പറഞ്ഞു
എങ്ങോട്ടു നോക്കിട്ട നിന്റെ നടത്തം.