ആകാശിത്തിന്റെ നീണ്ട കരങ്ങൾ
തന്നിലേക്ക് നീളുന്നത്
ഭൂമി ഒരു കൗതുകത്തോടെ നോക്കി കണ്ടു
തിരക്കാണെന്നു പറഞ്ഞിട്ട്
അതപ്പോൾ ഇതിപ്പോൾ
എന്ന് ആകാശം
ഒന്നും പറയാനില്ലെന്ന്
അവൾ പുഞ്ചിരിച്ചു
രഹസ്യങ്ങൾ ചോർത്താൻ എന്ന
വ്യാജേന കാറ്റു
ഒന്ന് ആഞ്ഞു വീശി
ആകാശിത്തിന്റെ നീണ്ട കരങ്ങൾ
തന്നിലേക്ക് നീളുന്നത്
ഭൂമി ഒരു കൗതുകത്തോടെ നോക്കി കണ്ടു
തിരക്കാണെന്നു പറഞ്ഞിട്ട്
അതപ്പോൾ ഇതിപ്പോൾ
എന്ന് ആകാശം
ഒന്നും പറയാനില്ലെന്ന്
അവൾ പുഞ്ചിരിച്ചു
രഹസ്യങ്ങൾ ചോർത്താൻ എന്ന
വ്യാജേന കാറ്റു
ഒന്ന് ആഞ്ഞു വീശി
പച്ച പുതപ്പിനിടയിലൂടെ ആകാശ് ഒളിഞ്ഞു നോക്കിക്കൊണ്ടിരുന്നു
തന്ടെ നീല ചീളുകൾ അവൻ അവൾക്കു എറിഞ്ഞു കൊടുത്തു
കാരാഗ്രഹം പോലെ കടുത്ത ഹൃദയത്തിന്റെ വഴികളിൽ അവൻ
അവൾക്കു വേണ്ടി തങ്ക പകിട്ടാർന്ന പരവതാനി വിരിച്ചു
എഴുന്നേൽക്കു നടക്കു തന്ടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കു
ഒന്നന്നായി അവൻ അവൾക്കു നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ടിരുന്നു
മുൻപേ നടന്ന വഴികളിലെ ചതി കുഴികൾ അവൾ മറന്നിട്ടില്ലായിരുന്നു
പേടിച്ചും നാണിച്ചും സങ്കോചം കൊണ്ട് ആകെ ചുഉളിയും
അവൾ പരവശ ആയി എങ്കിലും അനുഭവങ്ങൾ മോഹമായതു കൊണ്ടാവാം
അവൾ മുന്നോട്ടു തന്നെ നടന്നു ,അനുഭവിക്കാതെ എന്തെഴുതാൻ
വീഴാത്തവർ എഴുന്നേൽക്കുന്നതെങ്ങനെ
മോഹിക്കാത്തവർക്കു എന്ത് മോഹഭംഗം
ആകാശം തന്ടെ നീല ചുവരുകൾ
അവളുടെ ചുറ്റും പണിതു കൊണ്ടിരുന്നു
ഇടക്കിടെ മഴവിൽ വിടർത്തിയും
കുളിർ കാറ്റാടിപ്പിച്ചും അവൻ അവളെ
മോഹിപ്പിച്ചു
സത്യത്തിൽ അവൾ ആഗ്രഹിച്ചതും
അതായിരുന്നു
പൊങ്ങി വന്ന കാർമേഘങ്ങൾ വെറും
ദുസ്വപ്നമാണെന്നു അവൻ അവളോട് പറഞ്ഞു
അത് അവൾ വിശ്വസിച്ചു
അല്ലെങ്കിൽ വിശ്വസിക്കാൻ ആഗ്രഹിച്ചു
കാലം ഓര്ത്തു നിന്ന് അവളുടെ
മുഖം ഒന്ന് കൂടി നോക്കി പുഞ്ചിരിച്ചു
‘അല്ല, നീ നന്നായിട്ടു ആലോചിച്ചിട്ട് മതി
പറഞ്ഞില്ല എന്ന് വേണ്ട ….’
മൗനം