ആകാശം തന്ടെ നീല ചുവരുകൾ
അവളുടെ ചുറ്റും പണിതു കൊണ്ടിരുന്നു
ഇടക്കിടെ മഴവിൽ വിടർത്തിയും
കുളിർ കാറ്റാടിപ്പിച്ചും അവൻ അവളെ
മോഹിപ്പിച്ചു
സത്യത്തിൽ അവൾ ആഗ്രഹിച്ചതും
അതായിരുന്നു
പൊങ്ങി വന്ന കാർമേഘങ്ങൾ വെറും
ദുസ്വപ്നമാണെന്നു അവൻ അവളോട് പറഞ്ഞു
അത് അവൾ വിശ്വസിച്ചു
അല്ലെങ്കിൽ വിശ്വസിക്കാൻ ആഗ്രഹിച്ചു
കാലം ഓര്‍ത്തു നിന്ന് അവളുടെ
മുഖം ഒന്ന് കൂടി നോക്കി പുഞ്ചിരിച്ചു
‘അല്ല, നീ നന്നായിട്ടു ആലോചിച്ചിട്ട് മതി
പറഞ്ഞില്ല എന്ന് വേണ്ട ….’
മൗനം