സൗഹ്രദം
അറിയാതെ തുടങ്ങിയതായിരുന്നു
വേണ്ടെന്നു വിചാരിച്ചിട്ടും
നർമ്മം എന്നും ഒരു മോഹമായതോണ്ടായിരിക്കും
അങ്ങനെ സംഭവിച്ചത്
സഖി അതിഥി സൽക്കാരത്തിന് തുനിഞ്ഞത്
ഒരു സപ്ന സാക്ഷാത്ക്കാരത്തിനു വേണ്ടി ആയിരുന്നു
ഒരു തുടക്കം എങ്ങോട്ടോ ഉള്ള ഒരു തുടക്കം
അല്ലെങ്കിൽ നിശബ്ദതയുടെ കോട്ടക്ക് ഒരു അനക്കം
സത്യത്തിൽ ജീവിതത്തിൽ സ്വയം സന്തോഷിക്കാൻ
പഠിച്ച,
സ്വയം ജയിക്കാൻ പഠിച്ച,
സ്വയം പ്രോത്സാഹിപ്പിക്കാൻ പഠിച്ച
സഖിക്ക്,
അങ്ങനെയും ആഗ്രഹമുണ്ടാകുമെന്നു ഞാൻ വിചാരിച്ചില്ല
എന്നാലും രണ്ടു നല്ല വർത്തമാനം ആഗ്രഹിക്കാത്തവരുണ്ടോ
ഇത്തിരി തമാശയും കളിയും വേണ്ട എന്ന ആരാണ് വിചാരിക്കുന്നത്
ആമി പറഞ്ഞു, നീ ഇന്നും കുട്ടി തന്നെ എങ്ങനെ സാധിക്കുന്നു നിനക്ക്
വാങ്ങി വച്ച വീഞ്ഞ് കുപ്പി എടുത്തവൾ തുറന്നു
രാത്രി ഇത്തിരി വീഞ്ഞാവാം എന്താ
ആവാലോ. ഉത്തരവും അവൾ തന്നെ പറഞ്ഞു
എങ്കിലും ഒരു മാറ്റത്തിനുള്ള വകയുണ്ടല്ലോ?
ആണോ, ഞാൻ ചോദിച്ചു
പിന്നെ ഒന്നിലെങ്കിൽ മോസസ് അല്ലെങ്കിൽ ജീസസ്
എന്ത്?
ഒന്നുമില്ല
സഖി പറഞ്ഞു
അല്ലെങ്കിലും പകുതി തിന്നും, അവൾ എന്ത് പറയുമ്പോഴും
ചിരി കൊള്ളാം
എന്നും കാണണം എനിക്കീ ഇളി
ഹും
എന്നും ഒരേ പോലെ അല്ലല്ലോ ജീവിതം
എല്ലാം മാറും
എന്റെ ജീവിതവും, തത്വജ്ഞാനി മൊഴിഞ്ഞു
സിഗരറ്റ് കുറ്റി വലിച്ചു ഞാൻ പുറത്തേക്കിറങ്ങി
പെണ്ണിനെ ആർക്കും മനസിലാക്കാം!