Adhyapika

Living to learn

Cheriya Lokam

ചെറിയ ലോകമാണ് എന്റേത് അവൾ പറഞ്ഞു. അങ്ങനെ ആരെയും ഇതിലേക്ക് ഞാൻ ക്ഷണിക്കാറില്ല .

വന്നാലോ പോവാൻ പറയാറുമില്ല പിന്നെ പുതിയ കണക്ഷൻസ് അല്ലെങ്കിൽ പുതിയ ചങ്ങാതിമാർ എനിക്കില്ല .

ആകെ ഉണ്ടായിരുന്നത് ചെറിയ ഒരു കുടുംബം . വളരെ സ്നേഹത്തോടെയും അഭിമാനത്തോടെയും ആണ് ഞാൻ അത് പരിപാലിച്ചതു.
എന്നിട്ടോ
ആ പറഞ്ഞിട്ടെന്തു കാര്യം
സഖി ഒരു നീണ്ട നെടുവീർപ്പിട്ടു
ഒരു പക്ഷെ അത് കൊണ്ടായിരിക്കും
എത്ര മേൽ ചിന്തിച്ചാലും
ആരൊക്കെ പറഞ്ഞാലും
വീണ്ടും മനസ്സ് അലിയുന്നതു.

മെയ് ബി ഞാൻ ഒന്ന് തൊണ്ട അനക്കി
പിന്നെ എന്തിനാണ് നീ അവനോടു മാത്രം ഇത്ര മമത കാണിക്കുന്നത്
ഞാൻ ചോദിച്ചു
എന്ത് പറയാനാണ് ചേച്ചി
അവൾ തുടങ്ങി
കുട്ടി പ്രായത്തിൽ തുടങ്ങിയ ഒരു മോഹമാണ്
ഇപ്പൊ മാറും
ഇപ്പൊ തീരും
എന്ന് വിചാരിച്ചു
പക്ഷെ പ്രായം കൂടുംതോറും
ഒട്ടും പ്രോത്സാഹനമില്ലാതിരുന്നിട്ടും
എനിക്ക് അവനോടുള്ള ഇഷ്ടം എന്നും കൂടിയിട്ടേ ഉള്ളു

നല്ല ഭ്രാന്തു തന്നെ
ഞാൻ ചിരിച്ചു
ഒന്നിന്നും കൊള്ളാത്ത രണ്ടു മനുഷ്യരെ ഓർത്തു നീ ഇങ്ങനെ… ഞാൻ മുഴുമിച്ചില്ല

കാര്യം സഖി എന്റെ പ്രിയ മിത്രമാണ്
കൊച്ചു നാളിൽ നിന്നുള്ള സൗഹൃദം
കൊച്ചു കൊച്ചു സ്വകാര്യങ്ങൾ
മനസഃശുദ്ധിയും കാര്യാ ഗൗരവവുമുള്ള കുട്ടി
എന്റെ പ്രിയ തോഴി

കഷ്ടമായി
നല്ലതെന്നു വിചാരിച്ചതെല്ലാം അവൾക്കെതിരെയായി
എങ്കിലും മിടുക്കി
പിടിച്ചു നിന്ന്
മക്കൾ രണ്ടാളും പഠിച്ചു മിടുക്കരായി
മൂത്ത കുട്ടി ജോലിക്കു പോകുന്നുണ്ട്‌
ഇളയ ആൾ പഠിക്കുന്നു
മൂന്നു പേരും സുഹൃത്തുക്കളെ പോലെ കഴിയുന്നു
പ്രായം ഒരു പരിമിതിയല്ലാ
വാക്കില്ല വക്കാണമില്ല

അപ്പോൾ അയാൾ
എവിടെ യാണ് അയാൾ
ഓ അത് പറയാതിരിക്കുകയാണ് ഭേദം
സന്യാസത്തിലാണ്
ഇന്നാ പിന്നെ നിനക്ക് വിവാഹ മോചനം ചെയ്തുടെ
എന്തിനാ ഒരു വിലങ്ങു
ആർക്കു വേണ്ടിട്ടാ ചേച്ചി, സഖി മെല്ലെ പറഞ്ഞു
നോക്കണം
ചെയ്യണം
ചെയ്യും
പിന്നെ
എഴുത്തും വായനയും ഇത്തിരി സോഷ്യൽ വർക്കും അതാണ് എന്റെ ലോകം

ഓരോ ജീവിതത്തിനും ഓരോ രീതിയുണ്ട്
ഓരോ കർമമുണ്ട്
ഇതാണ് എന്റേതെന്നു ഞാൻ വിശ്വസിക്കുന്നു
ഇതിങ്ങനെ ഒക്കെ പൊക്കോട്ടെ
എല്ലാറ്റിനും ഒരു നല്ല നാളെ ഉണ്ടല്ലോ
അത് എനിക്കും ഉണ്ട്
വരും വരാതിരിക്കില്ല
ഞങ്ങൾ മെല്ലെ പുറത്തേക്കു നടന്നു

ഏട്ടൻ വിളിക്കുണ്ട്, ഞാൻ പറഞ്ഞു
ഞാൻ ചെന്നാലേ മുഉപ്പര് എന്തെകിലും കഴിക്കു
പോട്ടെ സഖി
വരാം ട്ടോ ഇടക്ക്. ശരി.

4 responses to “Cheriya Lokam”

  1. ചില ജീവിതങ്ങൾ……..നന്നായി തന്നെ എഴുതി ഫലിപ്പിച്ചു……… 👌👌👌👌

    Liked by 2 people

  2. നിങ്ങൾക്ക് ചില കാര്യം ജീവിതത്തിൽ നടക്കുന്നത്തും നടന്നു കൊണ്ട് ഇരിക്കുന്നത്തും ആയ കാര്യംങ്ങൾ എഴുതി നന്നായി യിട്ട് യുണ്ട്…. ആശംസകൾ..

    Liked by 1 person